sudhakaran

​​​​​തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരൻ എം പി ചുമതലയേറ്റു. തിരുവനന്തപുരത്ത് ഗാന്ധിപ്രതിമയിലും രക്തസാക്ഷി മണ്ഡപത്തിലും പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം കെ പി സി സി ഓഫീസിലെത്തി അദ്ധ്യക്ഷപദം ഏറ്റെടുത്തത്. സേവാദൾ പ്രവർത്തകർ സുധാകരനെ ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ചു.

k-sudhakaran

​​​​​​സുധാകരനൊപ്പം വർക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് തുടങ്ങിയവരും സ്ഥാനമേറ്റെടുത്തു. താരിഖ് അൻവർ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രൻ തുടങ്ങി മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കൽ ചടങ്ങ്.

sudhakaran

​​​​കൊവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങെങ്കിലും പ്രവർത്തകരുടെ ആവേശം അടക്കാൻ നേതാക്കൾ പാടുപെട്ടു. ചടങ്ങിന്‍റെ തത്‌സമയ സംപ്രേഷണം കാണാനും ഓഫീസിനകത്തെ തിരക്ക് ഒഴിവാക്കാനും കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർക്കായി പ്രത്യേകം സ്‌ക്രീൻ അടക്കം ഒരുക്കിയിരുന്നു.