കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടു മൃദുല വിജയിയുടെ വിവാഹ സാരിയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ആറ് നെയ്ത്തുകാർ മൂന്നാഴ്ച കൊണ്ടാണ് ഈ സാരി തയ്യാറാക്കുന്നത്. വ്യത്യസ്തമായ ഒരു ഡിസൈൻ തയ്യാറാക്കി നെയ്‌തെടുക്കുന്നതാണ് സാരിയെന്ന് നടി പറയുന്നു.
കോളം കോളം പോലെയാണ് സാരിയുടെ ഡിസൈൻ.ഒരു ദിവസം പരമാവധി ഏഴ് കോളം മാത്രമേ ഫിനിഷ് ചെയ്യാൻ സാധിക്കുകയുള്ളൂ. ബ്ലൗസിനും ഒരു പ്രത്യേകതയുണ്ട്. മൃദുലയുടെയും ഭാവി വരനും നടനുമായ യുവ കൃഷ്ണയുടെ പേരും ചേർത്ത് മൃദ്വാ എന്നും പിന്നിൽ ഇരുവരും പരസ്പരം ഹാരമണിയിക്കുന്ന ഒരു ചിത്രവും തുന്നിച്ചേർത്തിട്ടുണ്ട്.
35,000 രൂപയാണ് സാരിയുടെ ആകെ ചിലവ്. ഒരു ദിവസത്തെ ആഡംബരത്തിന് വേണ്ടി സമ്പാദിച്ചുവച്ചിരിക്കുന്ന പണം അനാവശ്യമായി ചിലവഴിക്കുന്നതിന് താൽപര്യമില്ലെന്നും നടി പറയുന്നു. സാരി തയ്യാറാകുന്നതിന്റെ വീഡിയോ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.