k-surendran

വയനാട്: സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് പി കെ നവാസ് നല്‍കിയ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഐ പി സി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.

തിരഞ്ഞെടുപ്പിൽ ക്രമവിരുദ്ധമായ നടപടികൾ സ്വീകരിക്കുക, കോഴ നൽകുക തുടങ്ങി കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കുടകര കുൽപ്പണം, ജാനുവിനും സുന്ദരയ്‌ക്കും കോഴ നൽകിയെന്ന ആരോപണം എന്നിവ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി നേതൃത്വത്തിനെതിരെ ഉയർന്നുവന്ന പ്രധാന ആരോപണങ്ങളാണ്. ഇതിനിടെയാണ് സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.