chaymansa-

മുതലമട: ഓന്നൂർപ്പള്ളം സുരേഷിന്റെ കൃഷിയിടത്തിലേക്ക് ഒരു അതിഥി കൂടിയെത്തി. ചീരകളുടെ രാജാവ് എന്നറിയപ്പെടുന്ന 'ചായ മൻസ'. മെക്സിക്കൻ മരച്ചീര വിഭാഗത്തിൽപ്പെട്ട ചായമൻസ മറ്റിനങ്ങളെക്കാൾ മൂന്നിരട്ടി പോഷകമൂല്യവും ഔഷധഗുണവും ഉള്ളതാണ്.

ഒരിക്കൽ നട്ടാൽ കാലാകാലം ആദായം തരുന്ന ഈ നിത്യഹരിത സസ്യം രക്തസമ്മർദം, പ്രമേഹം, കിഡ്നി സ്റ്റോൺ തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിവിധിയാണെന്ന് ആയുർവേദ വിദഗ്ദ്ധർ പറയുന്നു. ധാരാളമായുണ്ടാകുന്ന ശാഖകൾ നീളത്തിൽ മുറിച്ചോ വിത്തോ നടീലിനുപയോഗിക്കാം. ആറുമീറ്റർ ഉയരത്തിൽ വളരും. ഇല പറിക്കാനുള്ള സൗകര്യത്തിന് രണ്ട് മീറ്ററിൽ കൂടുതൽ വളരാനനുവദിക്കാതെ നിറുത്തുകയാണ് പതിവ്.