britain-

ലണ്ടൻ : കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള തീരുമാനം മാറ്റി ബ്രിട്ടൻ. കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ഇനിയും ബാക്കിയുള്ളവർക്ക് കൂടി നൽകിയ ശേഷം നിയന്ത്രണങ്ങൾ പിൻവലിച്ചാൽ മതിയെന്നാണ് തീരുമാനം. ജൂൺ 21 ന് നിയന്ത്രണങ്ങൾ മാറ്റാം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ അടുത്ത മാസം പത്തൊൻപതോടെ മാത്രമേ ഇത് സാദ്ധ്യമാകൂ എന്നാണ് അധികൃതർ നൽകുന്ന വിവരം.

കൊറോണ വൈറസിന്റെ ഡെൽറ്റാ വകഭേദമാണ് ബ്രിട്ടന് തലവേദനയായിരിക്കുന്നത്. ജനസംഖ്യയുടെ മൂന്നിൽ രണ്ട് ശതമാനം പേർക്കും ഈ മാസം 19നകം വാക്സിൻ നൽകാൻ കഴിയുമെന്ന് കരുതുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വാക്സിനേഷൻ നടപ്പിലാക്കിയ രാജ്യമാണ് ബ്രിട്ടൻ. എന്നാൽ വാക്സിൻ കൊണ്ട് മാത്രം കൊവിഡിനെ ചെറുക്കാനാവില്ലെന്ന കണക്കുകൂട്ടലിലാണ് അധികാരികൾ.