gh

കോഴിക്കോട്: ആഗോളതലത്തിലെ ഏ​റ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ അന്താരാഷ്ട്ര നിക്ഷേപക വിഭാഗമായ മലബാർ ഇൻവെസ്​റ്റ്മെന്റ്‌സിന്റെ പ്രവർത്തനം ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലേക്ക് (ഡി.ഐ.എഫ്‌.സി) മാ​റ്റി. കമ്പനിയുടെ അന്താരാഷ്ട്ര ഓപറേഷൻസ് ഓഹരികൾ നാസ്ഡാക്ക് ദുബായിലെ സെൻട്രൽ സെക്യൂരി​റ്റീസ് ഡിപോസി​റ്ററിയിൽ രജിസ്​റ്റർ
ചെയ്തു. നിക്ഷേപകരുമായുള്ള മലബാറിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സുപ്രധാന നടപടിയാണിത്.

കമ്പനിയുടെ 300ലധികം ഓഹരി ഉടമകൾക്ക് എമിറേ​റ്റ്‌സ് ഇ.എൻ.ബി.ഡി സെക്യൂരി​റ്റീസ് പോലുള്ള ബ്രോക്കറേജ് കമ്പനികൾ വഴി ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെ അന്താരാഷ്ട്ര ഓപറേഷൻസ് ഓഹരികൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്വകാര്യ വിപണിയിലേക്കാണ് ഗ്രൂപ്പ് പ്രവേശിച്ചിരിക്കുന്നത്. മലബാറിന്റെ ഇന്റർ
നാഷനൽ ഓപറേഷൻസിലെ എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശ കൈമാ​റ്റം നാസ്ഡാക്ക് ദുബായിലെ സെൻട്രൽ സെക്യൂരി​റ്റീസ് ഡിപോസി​റ്ററിയിലൂടെ സുരക്ഷിതമായി നടക്കും, അതേസമയം വ്യാപാരം എക്‌സ്‌ചേഞ്ചിലൂടെ അല്ലാതെ നടക്കുകയും കമ്പനി സ്വകാര്യ ഉടമസ്ഥതയിൽ തുടരുകയും ചെയ്യും.

മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് നാസ്ഡാക് ദുബായ് മാർക്ക​റ്റിന്റെ പ്രവർത്തനത്തിന് പരമ്പരാഗത ചടങ്ങായ മണിമുഴക്കിക്കൊണ്ട് തുടക്കം കുറിച്ചു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ
(ഡി.ഐ.എഫ്‌.സി) ഗവർണറും, ദുബായ് ഫിനാൻഷ്യൽ മാർക്ക​റ്റ് (ഡി.എഫ്.എം)ചെയർമാനുമായ എസ്സ കാസിം, മലബാർ ഗ്രൂപ് കോ-ചെയർമാൻ ഡോ. പി.എ. ഇബ്രാഹിംഹാജി, നാസ്ഡാക്ക് ദുബായ് സി.ഇ.ഒയും ഡി.എഫ്.എം ഡെപ്യൂട്ടി സി.ഇ.ഒയുമായ ഹമേദ് അലി എന്നിവരെക്കൂടാതെ ഇരു സ്ഥാപനങ്ങളിലും നിന്നുമുള്ള മ​റ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള തലത്തിൽ വളർന്നു കൊണ്ടിരിക്കുമ്പോൾ,
സുതാര്യതയും ചട്ടങ്ങളും മ​റ്റും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡി.ഐ.എഫ്‌.സി) പോലുള്ള ഒരു അധികാരപരിധിയിലാണ് ഹോൾഡിംഗ് കമ്പനി പ്രവർത്തിക്കേണ്ടതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. നാസ്ഡാക്ക് ദുബായ് പ്രൈവ​റ്റ് മാർക്ക​റ്റിൽ ചേർന്നതിന് മലബാറിനോട് നന്ദി പറയുന്നതായി നാസ്ഡാക്ക് ദുബായ് സി.ഇ.ഒയും ഡി.എഫ്.എം ഡെപ്യൂട്ടി സി.ഇ.ഒയുമായ ഹമേദ് അലി പറഞ്ഞു.

ഫോട്ടോ ക്യാപ്ഷൻ : മലബാർ ഇൻവെസ്​റ്റ്‌മെന്റ്‌സിന്റെ ഓഹരികൾ നാസ്ഡാക്ക് ദുബായിൽ രജിസ്​റ്റർ ചെയ്തതിന്റെ ഭാഗമായി മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് നാസ്ഡാക്ക് ദുബായ് മാർക്ക​റ്റിന്റെ പ്രവർത്തനത്തിന് മണിമുഴക്കിക്കൊണ്ട് തുടക്കം കുറിക്കുന്നു. മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽ സലാം, ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, നാസ്ഡാക്ക് ദുബായ് സി.ഇ.ഒയും ഡി.എഫ്.എം ഡെപ്യൂട്ടി സി.ഇ.ഒയുമായ ഹമേദ് അലി, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ഗവർണറും, ദുബായ് ഫിനാൻഷ്യൽ മാർക്ക​റ്റ് ചെയർമാനുമായ എസ്സ കാസിം, ഇരു സ്ഥാപനങ്ങളിൽ നിന്നുമുള്ള മ​റ്റ് പ്രതിനിധികൾ എന്നിവർ സമീപം