gh

കോഴിക്കോട്: ആഗോളതലത്തിലെ ഏ​റ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ അന്താരാഷ്ട്ര നിക്ഷേപക വിഭാഗമായ മലബാർ ഇൻവെസ്​റ്റ്മെന്റ്‌സിന്റെ പ്രവർത്തനം ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലേക്ക് (ഡി.ഐ.എഫ്‌.സി) മാ​റ്റി. കമ്പനിയുടെ അന്താരാഷ്ട്ര ഓപറേഷൻസ് ഓഹരികൾ നാസ്ഡാക്ക് ദുബായിലെ സെൻട്രൽ സെക്യൂരി​റ്റീസ് ഡിപോസി​റ്ററിയിൽ രജിസ്​റ്റർ
ചെയ്തു. നിക്ഷേപകരുമായുള്ള മലബാറിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സുപ്രധാന നടപടിയാണിത്.

കമ്പനിയുടെ 300ലധികം ഓഹരി ഉടമകൾക്ക് എമിറേ​റ്റ്‌സ് ഇ.എൻ.ബി.ഡി സെക്യൂരി​റ്റീസ് പോലുള്ള ബ്രോക്കറേജ് കമ്പനികൾ വഴി ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെ അന്താരാഷ്ട്ര ഓപറേഷൻസ് ഓഹരികൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്വകാര്യ വിപണിയിലേക്കാണ് ഗ്രൂപ്പ് പ്രവേശിച്ചിരിക്കുന്നത്. മലബാറിന്റെ ഇന്റർ
നാഷനൽ ഓപറേഷൻസിലെ എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശ കൈമാ​റ്റം നാസ്ഡാക്ക് ദുബായിലെ സെൻട്രൽ സെക്യൂരി​റ്റീസ് ഡിപോസി​റ്ററിയിലൂടെ സുരക്ഷിതമായി നടക്കും, അതേസമയം വ്യാപാരം എക്‌സ്‌ചേഞ്ചിലൂടെ അല്ലാതെ നടക്കുകയും കമ്പനി സ്വകാര്യ ഉടമസ്ഥതയിൽ തുടരുകയും ചെയ്യും.

മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് നാസ്ഡാക് ദുബായ് മാർക്ക​റ്റിന്റെ പ്രവർത്തനത്തിന് പരമ്പരാഗത ചടങ്ങായ മണിമുഴക്കിക്കൊണ്ട് തുടക്കം കുറിച്ചു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ
(ഡി.ഐ.എഫ്‌.സി) ഗവർണറും, ദുബായ് ഫിനാൻഷ്യൽ മാർക്ക​റ്റ് (ഡി.എഫ്.എം)ചെയർമാനുമായ എസ്സ കാസിം, മലബാർ ഗ്രൂപ് കോ-ചെയർമാൻ ഡോ. പി.എ. ഇബ്രാഹിംഹാജി, നാസ്ഡാക്ക് ദുബായ് സി.ഇ.ഒയും ഡി.എഫ്.എം ഡെപ്യൂട്ടി സി.ഇ.ഒയുമായ ഹമേദ് അലി എന്നിവരെക്കൂടാതെ ഇരു സ്ഥാപനങ്ങളിലും നിന്നുമുള്ള മ​റ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള തലത്തിൽ വളർന്നു കൊണ്ടിരിക്കുമ്പോൾ,
സുതാര്യതയും ചട്ടങ്ങളും മ​റ്റും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡി.ഐ.എഫ്‌.സി) പോലുള്ള ഒരു അധികാരപരിധിയിലാണ് ഹോൾഡിംഗ് കമ്പനി പ്രവർത്തിക്കേണ്ടതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. നാസ്ഡാക്ക് ദുബായ് പ്രൈവ​റ്റ് മാർക്ക​റ്റിൽ ചേർന്നതിന് മലബാറിനോട് നന്ദി പറയുന്നതായി നാസ്ഡാക്ക് ദുബായ് സി.ഇ.ഒയും ഡി.എഫ്.എം ഡെപ്യൂട്ടി സി.ഇ.ഒയുമായ ഹമേദ് അലി പറഞ്ഞു.