veteran-actor-chandrashek

മുംബയ്: 'രാമായണം'​ ടെലിവിഷൻ സീരിയലിൽ ആര്യ സു​മന്ദിന്റെ വേഷം അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടൻ ചന്ദ്രശേഖർ (98) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സ്വന്തമായി സംവിധാനം നിർവഹിച്ച 'ചാ ചാ ചാ', സുരാംഗ്​ എന്നീ ചിത്രങ്ങളിലൂടെയും ചന്ദ്രശേഖർ ശ്രദ്ധേയമായി. ചലച്ചിത്ര നിർമ്മാതാവായ ശേഖർ മകനാണ്. ഹൈദരാബാദിൽ ജനിച്ച ചന്ദ്രശേഖർ 1950കളിൽ ജൂനിയർ ആർട്ടിസ്റ്റായാണ്​ ചലച്ചിത്ര ലോകത്തേക്ക്​ കടന്നുവന്നത്​. 1954ൽ വി. ശാന്താറാമിന്റെ സുരാംഗ്​ എന്ന ചിത്രത്തിൽ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന്​ കവി, മസ്​താന, ബസന്ദ്​ ബഹാർ, കാളി തോപി ലാൽ റുമാൽ, ബർസാത്​ കി റാത്​ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1990കളുടെ ആദ്യകാലം വരെ 250ലേറെ ചിത്രങ്ങളിൽ ചന്ദ്രശേഖർ വേഷമിട്ടിട്ടുണ്ട്​.