kk

ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ ധാരാളം ഗുണങ്ങളാൽ സമ്പുഷ്ടമാണ് പൈനാപ്പിൾ. ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന പൈനാപ്പിൾ മുടി, ചർമ്മം, അസ്ഥി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിൻ എ, കെ, ഫോസ്ഫറസ്, കാൽസ്യം, സിങ്ക്,​ മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസേന പൈനാപ്പിൾ കഴിക്കുന്നത് കോശങ്ങളെ ദൃഢമാക്കും. ചെറുപ്പം നിലനിറുത്തുന്ന ധാരാളം ആന്റി ഓക്സിഡന്റുകളുമുണ്ട് പൈനാപ്പിളിൽ. ഭക്ഷണശേഷം പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് നല്ല ദഹനം സാദ്ധ്യമാക്കും. ഇതിലെ ബ്രോമെലൈൻ അണുബാധയെ ചെറുത്ത് ചുമ, ജലദോഷം എന്നിവയെ പ്രതിരോധിക്കുന്നു. പ്രായമാകുമ്പോൾ ഉണ്ടാകുന്ന നേത്രരോഗങ്ങളെ തടയാനും സന്ധികളിലെ വീക്കം കുറയ്ക്കാനും പേശികളുടെ ആരോഗ്യത്തിനും മികച്ചതാണ്. രക്തസമ്മർദ്ദവും രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യതയും കുറയ്ക്കാനും ഫലപ്രദം. ശാരീരികവും മാനസികവുമായ ഊർജ്ജം നിലനിറുത്താനും പൈനാപ്പിളിന് കഴിയും.