dd

ന്യൂയോർക്ക്: സംസ്ഥാനത്തിന്റെ 70 ശതമാനം മുതിർന്നവരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത

സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്ക്. ഗവർണർ ആൻഡ്രൂ ക്യൂമോയാണ് ഇത് സംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചത്. ചൊവാഴ്ച രാത്രി പടക്കം പൊട്ടിച്ചാണ് ജനങ്ങൾ അറിയിപ്പ് ആഘോഷിച്ചത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ പേർക്ക് വാക്സിൻ നൽകാൻ സാധിച്ചെന്ന് ക്യൂമോ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് തുടരുമെന്നും ഉടനടി വാണിജ്യവും സാമൂഹികമായുമുള്ള നിയന്ത്രണങ്ങൾ നീക്കുമെന്നും അദ്ദേഹം

പറ‌ഞ്ഞു. എന്നാൽ സെറ്റർ ഫോർ ഡിസീസ് കൺഡ്രോൾ ആൻഡ് പ്രവൻഷനിൽ നിന്നുള്ള മാർഗനി‌ർദേശങ്ങൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ തുടരും. വാക്സിൻ സ്വീകരിക്കാത്തവർ മാസ്ക് വയ്ക്കുകയും അകലം പാലിക്കുകയും,പൊതു പരിപാടികളിൽ പങ്കെടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.