
ബാകു: ഗ്രൂപ്പ് എയിലെ മത്സരത്നോതിൽ വേൽസ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തുർക്കിയെ വീഴ്ത്തി നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. അതേസമയം ഇത്തവണത്തെ കറുത്ത കുതിരകളാകുമെന്ന വിലയിരുത്തലുകളുണ്ടായിരുന്ന തുർക്കി തുടർച്ചയായ രണ്ടാം തോൽവിയോടെ ടൂർണമെന്റിൽ നിന്ന് ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. ആരോൺ റാംസേയും കോണോർ റോബർട്ട്സുമാണ് വേൽസിനായി ലക്ഷ്യം കണ്ടത്. ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിെങ്കിലും ടീമിന്റെ രണ്ട് ഗോളുകൾക്കും അസിസ്റ്ര് നൽകി വേൽസ് ക്യാപ്ടൻ ഗാരത് ബെയ്ൽ തന്റെ റോളും ഭംഗിയാക്കി.