റോമ : യൂറോ കപ്പില്‍ ഗ്രൂപ്പ് എയിലെ ഇറ്റലി - സ്വിറ്റ്സര്‍ലാന്‍ഡ് മത്സരം നടക്കുന്ന റോമയിലെ സ്റ്റേഡിയ ഒളിമ്പിക്കയ്ക്ക് സമീപം കാർ ബോംബ് കണ്ടെത്തിയതായി റിപ്പോർട്ട്.. സ്റ്റേഡിയത്തിന് സമീപമുള്ള പ്ലാസാ മൻസിനി ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറിലാണ് ബോംബ് കണ്ടെത്തിയത്. കാറിനുള്ളിൽ ബോംബെന്ന് തോന്നിക്കുന്ന സാധനം കണ്ട വഴിയാത്രക്കാരിലൊരാൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബ് നിർവീര്യമാക്കുകയായിരുന്നു. എന്നാൽ ഇത് ബോംബാണെന്ന കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ലെന്നും ഇറ്റാലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. .
ഇന്ത്യന്‍ സമയം അര്‍ദ്ധ രാത്രി കഴിഞ്ഞ് 12.30നാണ് ഇറ്റലി - സ്വിറ്റ്സര്‍ലാന്‍ഡ് മത്സരം നടക്കുന്നത്.
അതേസമയം ഗ്രൂപ്പ് എയില്‍ ഇന്ന് കഴിഞ്ഞ മത്സരത്തില്‍ വെയില്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് തുര്‍ക്കിയെ തോല്‍പിച്ചു. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ റഷ്യ ഫിന്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു.
ഉദ്ഘാടന മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ഇറ്റലി ഇന്ന് സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടാനിറങ്ങുന്നത്.