കാസർകോട്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.മംഗളൂരുവിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
വാതക ചോർച്ച ഇല്ല. അധികൃതർ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. മംഗളൂരുവിൽ നിന്നുള്ള വിദഗ്ദ്ധ സംഘമെത്തി ടാങ്കർ സ്ഥലത്തുനിന്ന് മാറ്റും.