bevco
തൃശൂർ പൂത്തോളിലെ ബെവ്കോയിൽ നിന്നും മദ്യം വാങ്ങി പോകുന്നവർ ഫോട്ടോ: റാഫി എം. ദേവസി

​​​​​​തിരുവനന്തപുരം : ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ മദ്യപൻമാർക്ക് ഇന്ന് പ്രവേശനോത്സവം. ആരാധനാലയങ്ങളടക്കമുള്ള വിവിധ സ്ഥാപനങ്ങൾ ഇപ്പോഴും അടഞ്ഞു കിടക്കവേയാണ് മദ്യപിക്കുന്നവരോട് കരുണ കാട്ടി സർക്കാർ ലോക്ക് തുറന്നത്. ആപ്പ് പോലും വേണ്ടെന്ന് വച്ച് സാമൂഹിക അകലം പാലിച്ചാൽ മതിയെന്ന ഉപദേശം നൽകിയാണ് ബെവ്‌കോ ഔട്ട്ലറ്റുകൾ തുറന്നിരിക്കുന്നത്. വിവിധ ജില്ലകളിലെ ബെവ്‌കോ ഔട്ട്ലറ്റിൽ നിന്നും കേരളകൗമുദി ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങൾ

bevco

തൃശൂർ പൂത്തോളിലെ ബെവ്കോയിൽ നിന്നും മദ്യം വാങ്ങി പോകുന്നവർ ഫോട്ടോ: റാഫി എം. ദേവസി

bevco

അകലം പാലിച്ചാൽ മദ്യം ... ലോക്ഡൗൺ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് കോട്ടയം കോടി മതയിലെ വിദേശമദ്യശാല തുറന്നപ്പോൾ മദ്യം വാങ്ങാനെത്തിയവരെ പൊലീസ് അകലം പാലിച്ച് നിർത്തുന്നു
ഫോട്ടോ: ശ്രീകുമാർ ആലപ്ര

bevco

പാലക്കാട് ബിവറേജിന് മുന്നിൽ മദ്യം വാങ്ങാൻ എത്തിയവരുടെ നിര. ഫോട്ടോ: പി.എസ്.മനോജ്

bevco

സ്റ്റാച്യു ജംഗ്ഷനിലെ വിദേശ മദ്യശാലയിൽ നിന്നും മദ്യം വാങ്ങി പുറത്തിറങ്ങുന്നവർ ഫോട്ടോ : നിശാന്ത് ആലുകാട്

bevco

കോട്ടയം നാഗമ്പടത്തെ ബെവ്കോയിൽ നിന്ന് മദ്യം വാങ്ങി പോകുന്നവർ ഫോട്ടോ: സെബിൻ ജോർജ്

bevco

കോട്ടയം നാഗമ്പടത്തെ ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിര
ഫോട്ടോ: സെബിൻ ജോർജ്

bevco

അടച്ചിടലിന് ശേഷം ബാറുകൾ തുറന്നപ്പോൾ തൊടുപുഴയിൽ നിന്ന് ദൃശ്യം ഫോട്ടോ ബാബു സൂര്യ

bevco

ആലപ്പുഴ മുഹമ്മയിലെ വിദേശമദ്യശാലക്ക് മുന്നിൽ തിരക്ക് നിയന്ത്രിക്കുവാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സമീപത്തുകൂടി മദ്യം മാങ്ങി നടന്നു നീങ്ങുന്ന ഉപഭോക്താവ്.
ഫോട്ടോ: വിഷ്ണു കുമരകം

bevco

ലോക്ക് ഡൗണിന് ശേഷം മദ്യശാലകൾ തുറന്നപ്പോൾ. മലപ്പുറം കാവുങ്ങൽ ബീവറേജസിൽ നിന്നും. ഫോട്ടോ അഭിജിത്ത് രവി.

bevco

കൊവിഡ് രണ്ടാം തരംഗം മൂലം ഉണ്ടായ ലോക്ക്ഡൗണിനെത്തുടർന്ന് അടച്ച ബീവറേജുകൾ വ്യാഴാഴ്ച മുതൽ തുറന്നപ്പോൾ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ബീവറേജിൽ അനുഭവപ്പെട്ട തിരക്ക്.

ഫോട്ടോ: രോഹിത്ത് തയ്യിൽ