parvathy-thiruvoth

മീടൂ ആരോപണത്തിൽ മാപ്പ് പറഞ്ഞുകൊണ്ടുള്ള റാപ്പർ വേടന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് ലൈക്ക് ചെയ്തതിന് പിന്നാലെ നടി പാർവതി തിരുവോത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. ലൈക്ക് നടി പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനുമുൻപും നിരവധി തവണ താരത്തിന് നേരെ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

'ഇത് ആദ്യത്തേത് അല്ല, അവസാനത്തേതും ആകില്ല. എന്നോടുള്ള നിങ്ങളുടെ വെറുപ്പും പൊതുയിടത്തിൽ എന്നെ എതിർക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷവും തുറന്നു കാട്ടുന്നത് ഞാൻ ആരാണ് എന്നല്ല, മറിച്ച് നിങ്ങളുടെ പ്രശ്‌നങ്ങളാണ്. ഒന്നിനോടും നമ്മൾ യോജിക്കണമെന്നില്ല. എന്നാൽ ഒരു തുറന്ന ചർച്ചയ്ക്കും സംവാദത്തിനുമുള്ള സാഹചര്യം ഒരുക്കാൻ കഴിയുന്നില്ലെന്നാണെങ്കിൽ ഭ്രഷ്ട് കൽപിക്കുന്ന സംസ്‌കാരത്തോടാണ് നിങ്ങൾ ചേർന്ന് നിൽക്കുന്നത്.

ഞാൻ ഇവിടെ വന്നത് അതിനല്ല. എനിക്കും മറ്റുള്ളവർക്കും വേണ്ടി ഇടം ഞാൻ സൂക്ഷിക്കാറുണ്ട്. പരിശ്രമത്തിലൂടെ എന്നിലെ മികച്ച വേർഷൻ ഒരുക്കുന്നതിൽ ഞാൻ നാണിക്കാറില്ല. നിങ്ങൾ നിങ്ങളുടെ നിരീക്ഷണങ്ങളും വിശകലനങ്ങളും വഴി ഒരാളെ കീറി മുറിക്കുമ്പോൾ, ഓർക്കുക വീഴുന്നത് നിങ്ങൾ തന്നെയായിരിക്കും.'- എന്നാണ് പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Parvathy Thiruvothu (@par_vathy)