ബീജിംഗ്: കൊവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്നവർ ചൈനയിൽ മാത്രമല്ല അമേരിക്കയിലേക്കു കൂടി തങ്ങളുടെ അന്വേഷണം വ്യാപിപ്പിക്കണമെന്ന് ചൈനയിലെ ആരോഗ്യ വിദഗ്ദ്ധർ ആവശ്യപ്പെട്ടു. 2019 ഡിസംബർ മുതൽ തന്നെ അമേരിക്കയിൽ കൊവിഡ് രോഗം ഉണ്ടായിരിക്കാൻ സാദ്ധ്യതയുണ്ടെന്ന പഠനങ്ങൾ പുറത്തു വന്നതിനെ തുടർന്നാണ് ചൈനീസ് ആരോഗ്യ വിദഗ്ദ്ധർ ഇങ്ങനെ ആവശ്യപ്പെടുന്നത്. കൊവിഡ് വുഹാനിൽ അല്ല മറിച്ച് ചൈനയ്ക്ക് പുറത്തുനിന്നും വന്ന ഭക്ഷണപദാർത്ഥങ്ങൾ വഴിയാണ് രാജ്യത്ത് പടർന്നു പിടിച്ചത് എന്ന ചൈനയുടെ തുടക്കം മുതലുളള വാദത്തെ സഹായിക്കുന്നതാണ് പുതിയ കണ്ടെത്തൽ.
അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് നടത്തിയ പഠനം അനുസരിച്ച് അമേരിക്കയിൽ കുറഞ്ഞത് ഏഴു പേർക്കെങ്കിലും 2019 അവസാനത്തോടു കൂടി കൊവിഡ് ബാധിച്ചിട്ടുണ്ടായിരുന്നു.
പഠന റിപ്പോർട്ട് പുറത്തു വന്നതോടു കൂടി അമേരിക്ക മുതലായ മറ്റ് ലോകരാഷ്ട്രങ്ങൾ കൂടി ഐക്യരാഷ്ട്ര സഭ നടത്തുന്ന അന്വേഷണത്തിൽ സഹകരിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.