മോസ്‌കോ: ജയിൽ ശിക്ഷ അനുഭവിക്കുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയ്ക്കെതിരെ കടുത്ത വിമർശനവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. രാജ്യത്തെ നിയമവ്യവസ്ഥ ലംഘിച്ചാണ് നവൽനി ചികിത്സയ്ക്കായി ജർമനിയിൽ പോയതെന്ന് പുടിൻ പറഞ്ഞു. റഷ്യൻ നിയമം ലംഘിക്കുകയാണെന്ന് നവൽനിയ്ക്ക് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നെന്നും നവൽനി പരോൾ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പുടിൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ജനീവയിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് പുടിൻ നവൽനിയെ വിമർശിച്ചത്.