princess

ആംസ്റ്റർഡാം: വാർഷിക ചെലവായി തനിയ്ക്ക് അനുവദിക്കുന്ന 1.9 ദശലക്ഷം ഡോളർ (14 കോടിയോളം രൂപ) നിരസിച്ച് നെതർലൻഡ്സ് രാജകുമാരി കാതറിന-അമാലിയ. നെതർലൻഡ്​സ്​ രാജാവ് വില്യം അലക്സാണ്ടറിന്റെയും മാക്സിമ രാജ്​ഞിയുടെയും മൂത്ത മകളാണ് കാതറിന രാജകുമാരി. ഡിസംബർ ഏഴിന്​ എനിക്ക് 18 വയസ്സാകും. അതോടെ നിയമമനുസരിച്ച് എനിയ്ക്ക് പണംലഭിക്കും. എന്നാൽ, രാജ്യത്തിന് തുക തിരിച്ച് നൽകാനായി ഞാൻ ഒന്നും ചെയ്യുന്നില്ല. അത് എനിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. മറ്റു വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്​ പ്രത്യേകിച്ച്​ കൊവിഡ് വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തിൽ - പ്രധാനമന്ത്രി മാർക്ക് റുട്ടെയ്ക്കയച്ച കത്തിൽ രാജകുമാരി വ്യക്തമാക്കി.

നെതർലൻഡ്​സിലെ നിയമപ്രകാരം പ്രായപൂർത്തിയാകുന്നതോടെ രാജ്ഞിയുടെ ചുമതലകൾ അമാലിയ ഏറ്റെടുക്കണം. ഇതിന്റെ ഭാഗമായിട്ടാണ്​ പ്രതിവർഷം പണം നൽകുന്നത്.