fg

കൊ​ച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാണ് സ്വർണവില കുറയുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണവില. പ​വ​ന് 400 രൂ​പ​യു​ടെ ഇ​ടി​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്റെ വി​ല 35,880 രൂ​പ​യാ​യി. 50 രൂ​പ കു​റ​ഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4,485 രൂ​പ​യാ​യി. ജൂൺ ​മാ​സം തു​ട​ക്ക​ത്തി​ൽ 36,880 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്റെ വി​ല. ര​ണ്ടാ​ഴ്ച​ക്കി​ടെ 1100 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.