sandra

കൊച്ചി: രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറഞ്ഞതിനെത്തുടർന്ന് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ താരത്തിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാന്ദ്രാ തോമസിന്റെ സഹോദരി സ്‌നേഹയാണ് വിവരം അറിയിച്ചത്.

'കഴിഞ്ഞ രണ്ട് ദിവസമായി ഹൃദയമിടിപ്പും രക്തസമ്മ‌ർദ്ദവും കുറഞ്ഞതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെങ്കിപ്പനിയുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഐസിയുവിലായിട്ട് രണ്ട് ദിവസം കഴിഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ട്. ചേച്ചിയുടെ രോഗമുക്തിയ്‌ക്ക് വേണ്ടി നിങ്ങളുടെയെല്ലാം പ്രാർത്ഥനകൾ വേണം' സ്‌നേഹ അറിയിച്ചു.

ബാലതാരമായി ചലച്ചിത്രരംഗത്തെത്തിയ സാന്ദ്ര തോമസ് ഫ്രൈഡേ, ആമേൻ, അങ്കമാലി ഡയറീസ്, ആട് ഒരു ഭീകരജീവിയാണ്, ഫിലിപ്പ് ആന്റ് ദി മങ്കിപെൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ നി‌ർമ്മാണം നിർവഹിച്ചിട്ടുണ്ട്.