വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്തെക്കുറിച്ച് മരുമകൻ ജെറാഡ് കുഷ്നർ പുസ്തകം രചിക്കുന്നു.
ഹാർപിൻ കോളിൻസിന്റെ അനുബന്ധ പ്രസിദ്ധീകരണാലയമായ ബ്രോഡ്സൈഡ് ബുക്സുമായി കുഷ്നർ കരാർ ഒപ്പിട്ടു. കരാർ തുക വെളിപ്പെടുത്തിയിട്ടില്ല. ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവാണ് 40 കാരനായ കുഷ്നർ. ട്രംപിന്റെ ഉപദേശകനായി പ്രവർത്തിച്ചിരുന്നു.