shaman-mithru

ചെന്നൈ: തമിഴ്നടനും ഛായാഗ്രാഹകനുമായ ഷമൻ മിത്രു (43) കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.

തമിഴ് സിനിമയിൽ അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫറായിട്ടായിരുന്നു തുടക്കം.

പ്രേക്ഷക ശ്രദ്ധ നേടിയ തൊരടി എന്ന ചിത്രത്തിലൂടെ നായകനായി. ചിത്രം നിർമ്മിച്ചതും ഷമൻ മിത്രു തന്നെയാണ്. ഭാര്യയും അഞ്ചുവയസായ മകളുമുണ്ട്.