mckinsey-scott

വാഷിംഗ്ടൺ: അമേരിക്കൻ നോവലിസ്റ്റും ജീവകാരുണ്യ പ്രവർത്തകയും ആമസോണ ​സ്ഥാപകൻ ജെഫ്​ ബസോസിന്‍റെ മുൻ പത്​നിയുമായ മക്കൻസി സ്​കോട്ട്​ ദാനമായി നൽകിയത് 270 കോടി ഡോളർ (19,792 കോടി രൂപ). 5900 കോടി ഡോളറാണ് സ്കോട്ടിന്റെ ആസ്തി. 2020ൽ രണ്ടു തവണകളിലായി 600 കോടി ഡോളർ (43,981 കോടി രൂപ) സകോട്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയിരുന്നു.

ബസോസുമായുള്ള വിവാഹമോചനത്തിന് ശേഷം ജീവനാംശമായി ലഭിച്ച പണം ദാനം ചെയ്യുമെന്ന് സ്കോട്ട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ടെക്​സാസിലെ അമരിലോ കോളജ്​, ന്യൂയോർക്ക്​ അപ്പോളോ തിയേറ്റർ, ചിൽഡ്രൻസ്​ ഡിഫൻസ്​ ഫണ്ട്​, ഡീകോളനൈസിംഗ്​ വെൽത്ത്​ പ്രോജക്​റ്റ്​, ഫിലാന്ത്രോപിയ പോർ​ട്ടോ റി​ക്കോ, ഇന്നർ സിറ്റി മുസ്​ലിം ആക്​ഷൻ നെറ്റ്​വർക്ക്​, ജാസ്​ അറ്റ്​ ലിങ്കൻ സെന്റർ, പി.ഇ.എൻ അമേരിക്ക റൈറ്റേഴ്സ്​ എമർജൻസി ഫണ്ട്​, ഉബുണ്ടു പാത്​വേയ്​സ്​ തുടങ്ങിയ സംരഭങ്ങളടക്കമുള്ളവയ്ക്ക് ഇത്തവണ പണം ലഭിച്ചു.