ഗാസ: ഇസ്രയേൽ സൈന്യം പാലസ്തീനിലെ വെസ്റ്റ് ബാങ്കിലെ ബെയ്റ്റ നഗരത്തിൽ നടത്തിയ ആക്രമണത്തിൽ കൗമാരക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറുക്കണക്കിന് പാലസ്തീനികൾ ബെയ്റ്റയിൽ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണ് വിവരം. 15കാരനായ അഹ്മ്മദ് ബാൻസി ഷംസയ്ക്ക് ബുധനാഴ്ച ശിരസ്സിൽ വെടിയേറ്റെന്നും വ്യാഴാഴ്ച മരണം സംഭവിച്ചെന്നും പാലസ്കീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഒരു സംഘം പാലസ്തീനികൾ അജ്ഞാത വസ്തു തങ്ങൾക്ക് നേരെ വലിച്ചെറിഞ്ഞെന്നും അത് പിന്നീട് പൊട്ടിത്തെറിച്ചെന്നും അതിനാലാണ് വെടിയുതിർത്തതെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസവും ഇസ്രയേലും ഗാസയും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. രാജ്യാന്തര സമ്മർദ്ദത്തിനൊടുവിൽ മേയ് 21നാണ് 11 ദിവസത്തെ യുദ്ധസമാന അന്തരീക്ഷത്തിന് വിരാമമിട്ട് ഇസ്രയേലും പാലസ്തീനും വെടിനിറുത്തിയത്.