അപകടഘട്ടത്തിലായ ധാരാളം വൃക്കാർബുദങ്ങൾ കണ്ടെത്തിയ കാലമുണ്ടായിരുന്നു പണ്ട്. എന്നാൽ ഇപ്പോൾ ആ സ്ഥിതിമാറി, പൊതുവായ ആരോഗ്യ പരിശോധനയും അൾട്രാസൗണ്ട് സ്‌ക്രീനിങും എല്ലാം ചേർന്ന് ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴെ കിഡ്നി കാൻസർ അറിയാൻ സംവിധാനമായി. വൃക്ക സംബന്ധമായ കാൻസർ ഫലങ്ങളെ ഇത് ഗണ്യമായി മാറ്റി. റോബോട്ടിക്ക് സഹായത്തോടെയുളള സർജറി പോലുളള ചികിൽസ കൊണ്ട് ഈ കാൻസറുകൾ ഫലപ്രദമായി ഭേദമാക്കാമെന്നായി.
പക്ഷെ പകർച്ചവ്യാധിയുടെ സമയത്ത് രോഗികൾക്ക് വേണ്ട സമയത്ത് ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ മേൽനോട്ടം ലഭിച്ചില്ല. ഇത് രോഗം കണ്ടെത്തുന്നതിനും ട്യൂമർ ചികിൽസ വൈകുന്നതിനും വഴിയൊരുക്കി. ഈ ലോക വൃക്കാർബുദ ദിനത്തിൽ, അൾട്രാസൗണ്ട് സ്‌കാനിങ് ഉൾപ്പടെയുളള പതിവായ ആരോഗ്യ പരിശോധനയ്ക്കുളള പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
പലവിധ ഘടകങ്ങളാൽ സ്ത്രീകളേക്കാൾ കിഡ്നി കാൻസറിന് സാധ്യത രണ്ടു മടങ്ങ് കൂടുതൽ പുരുഷന്മാർക്കാണെന്ന് ക്ലിനിക്കൽ പഠനങ്ങളിൽ നിന്നും വ്യക്തമാണ്. 50 വയസിൽ താഴെയുളള വരിലാണ് 30 ശതമാനം കിഡ്നി കാൻസർ കണ്ടെത്തിയിരിക്കുന്നത്. പുകവലിയും അമിതവണ്ണവുമാണ് പ്രധാന കാരണങ്ങളിൽ ചിലത്.
സർജറിക്കു ശേഷം രോഗിക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുന്നതിനായി കാൻസറിന്റെ ഫലം എന്തു തന്നെയായാലും കിഡ്നിയുടെ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയുള്ള ചികിൽസ ചെയ്യുന്നത് നിർണായക ഘടകമാണ്. ഡയാലിസിസ്, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നതിന് വൃക്കയുടെ സംരക്ഷണം പ്രധാനമാണ്.
വൃക്കയുടെ ഒരു ഭാഗമെങ്കിലും സംരക്ഷിക്കാൻ സാധിക്കുമെങ്കിൽ, വൃക്കയിലെ ട്യൂമർ നീക്കുന്നതിനുള്ള ഏറ്റവും സങ്കീർണവും വേദനാജനകവുമായ ഓപ്പൺ സർജറിയേക്കാൾ വൃക്ക സംരക്ഷിക്കാനുള്ള സാധ്യത കൂടുതൽ റോബോട്ടിക്ക് സഹായത്തോടെയുള്ള സർജറിക്കാണ്. ഡാവിഞ്ചി ഉപയോഗിച്ചുള്ള റോബോട്ടിക്ക് സാങ്കേതിക വിദ്യ രോഗിക്ക് നേരത്തെ സുഖം പ്രാപിക്കുന്നതിന് സഹായമാകുന്നു. സൂക്ഷ്മവും പെട്ടെന്നുള്ള കാൻസർ എടുത്തു കളയലുമാണ് ഇതിന് വഴിയൊരുക്കുന്നത്. ഇത് കാൻസർ ചികിൽസയിലും ഫലത്തിലും വിപ്ലവകരമായ മാറ്റം വരുത്തി.
(ലേഖകൻ- ഡോ.ഗിനിൽ കുമാർ പൂലേരി, ക്ലിനിക്കൽ പ്രൊഫസർ, യൂറോഓങ്കോളജി വിഭാഗം, അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ റോബോട്ടിക്ക് സർജറി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി)