shenzhou

ബീജിംഗ്: ചൈനയുടെ പുതിയ സ്പേസ് സ്റ്റേഷനിലേക്ക് ആദ്യ സംഘം ബഹിരാകാശ സഞ്ചാരികളെത്തി.സഞ്ചാരികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ചൈനയുടെ ഏറ്റവും നീളം കൂടിയ ദൗത്യം ഇന്നലെയാണ് വിജയമായത്. വടക്ക്കിഴക്കൻ ചൈനയിലെ ഗോബി മരുഭൂമിയിൽ നിന്ന് ഷെൻസൗ-12 പേടകത്തിലാണ് മൂന്നംഗ സംഘം യാത്ര തിരിച്ചത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ എയർഫോഴ്സ് പൈലറ്റായ നീ ഹൈഷെംഗാണ് ദൗത്യത്തിന്റെ കമാൻഡർ. മറ്റ് സംഘാംഗങ്ങളും സൈന്യത്തിൽ പ്രവർത്തിക്കുന്നവരാണ്.

നീ നേരത്തെ രണ്ട് ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംഘം മൂന്ന് മാസം

ബഹിരാകാശത്ത് ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്.