ലണ്ടൻ : സ്പാനിഷ് സൂപ്പർ ടെന്നിസ് താരം റാഫേൽ നദാൽ വിംബിൾഡൺ ടൂർണമെന്റിൽ നിന്നും ടോക്കിയോ ഒളിമ്പിക്സിൽ നിന്നും പിന്മാറി. ഫ്രഞ്ച് ഓപ്പണിന്റെ സെമിയിൽ നൊവാക്കിനോട് തോറ്റ 35കാരനായ നദാൽ കരിയർ ആരോഗ്യക്ഷമമായി കൂടുതൽ കാലം മുന്നോട്ടുകൊണ്ടുപോകുന്നതിനായാണ് ഈ തീരുമാനമെടുത്തത്.