തിരുവനന്തപുരം: ലക്ഷദ്വീപ് നാടകവും പൊളിഞ്ഞതോടെ കേരളത്തിലെ സി.പി.എമ്മും എസ്.ഡി.പി.ഐയുമൊക്കെ എന്ത് ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സി.പി.എമ്മിനെ പരിഹസിച്ച് സുരേഷ് രംഗത്ത് വന്നത്.
ലക്ഷദ്വീപിലെ നിഷ്‌കളങ്ക ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമായിരിക്കും വികസനം എന്നും ഭൂമിക്ക് ന്യായമായ വില നൽകാമെന്നും അഡ്മിനിസ്‌ട്രേറ്റർ ഉറപ്പ് നൽകിയതോടെ സേവ് ലക്ഷദ്വീപ് നാടകം പൊളിഞ്ഞു പോയെന്ന് എസ്. സുരേഷ് തന്റെ പോസ്റ്റിൽ പറഞ്ഞു.
'സേവ് ലക്ഷദ്വീപ് നാടക രചനയും സംവിധാനവും നിർവഹിച്ച കേരളത്തിലെ സി.പി.എം , ലീഗ്, എസ്.ഡി.പി.ഐ സംഘം ഇനി എന്തു ചെയ്യും' സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. ബി.ജെ.പി ലക്ഷദ്വീപ് അധ്യക്ഷൻ അബ്ദുൾ ഖാദർ ഹാജിയുടെ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.