rheumatoid-arthritis

അസ്ഥികളെയും സന്ധികളെയും ഞരമ്പുകളെയും ബാധിക്കുന്ന വാതരോഗങ്ങളിൽ ഏറ്റവും തീവ്രമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം. സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ മൂലകാരണം.

സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. സന്ധികളില്‍ ഒതുങ്ങി നില്‍ക്കാതെ ഹൃദയം, വൃക്ക, ശ്വാസകോശം, നേത്രപടലം എന്നീ അവയവങ്ങളെയും ആമവാതം ബാധിക്കാം. 3 മുതല്‍ 40 വയസ്സുവരെയുള്ളവരിൽ കണ്ടുവരുന്ന ആമവാതം ചിലപ്പോൾ പ്രസവത്തോടെയും പ്രത്യക്ഷമായേക്കാം.

പനി, ദഹനക്കേട്, അരുചി, പിരിമുറുക്കം, തളര്‍ച്ച, സന്ധിവേദന, ഉറക്കക്കുറവ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

ആമവാതം ബാധിച്ചവർക്ക് രോഗപ്രതിരോധശേഷി കുറവായതിനാൽ മറ്റു രോഗങ്ങൾ പിടിപ്പെട്ടാൽ ഭേദമാകാൻ പ്രയാസമാണ്. കട്ടിയുള്ള ഭക്ഷണം ഒഴിവാക്കി ഇടയ്ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം ശീലമാക്കുക, ലഘുവ്യായാമം ചെയ്യുക, ചൂടുവെള്ളത്തിലുള്ള കുളി എന്നിവയൊക്കെ ഒരു പരിധിവരെ രോഗത്തെ അകറ്റും.