radhakrishnan

​​​തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഉടൻ തുറക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. വിശ്വാസികളുടെ സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങൾ തുറക്കാത്തത് രോഗവ്യാപനം മൂലമാണ്. ആളുകൾ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്തരെ തടയുക സർക്കാരിന്‍റെ ലക്ഷ്യമല്ല. ക്ഷേത്രങ്ങളും പള്ളികളും എപ്പോൾ തുറക്കുമെന്ന് പറയാനാകില്ല. രോഗവ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യത്തിൽ ഇളവ് അനുവദിക്കുമെന്നും കെ രാധാകൃഷ്‌ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആരാധനാലയങ്ങൾ തുറക്കണമെന്ന് വിവിധ മതവിഭാഗങ്ങളും സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. എൻ എസ് എസ്, മലങ്കര ഓർത്തഡോക്‌സ് സഭ, കേ​ര​ള മു​സ്ലീം ജ​മാ​അ​ത്ത്​ ഫെ​ഡ​റേ​ഷ​ൻ അടക്കമുളള സംഘടനകളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.