കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കിടന്ന സമയത്തും വാവയുടെ ഫോണിലേക്ക് പാമ്പുകളെ പിടികൂടാനും സംശയങ്ങൾ ചോദിക്കാനും നിരവധി വിളികളെത്തി. അപ്പോഴെല്ലാം പാമ്പുകളെയും, നാട്ടുകാരെയും രക്ഷിക്കാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം വാവക്കുണ്ടായിരുന്നു.ആ സമയത്ത് വന്ന ഒരു കോൾ.
വീട്ടുകാർ പറമ്പിൽ എത്തിയപ്പോൾ ഒരു ഭയങ്കരൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. അതുമാത്രമല്ല രാജവെമ്പാലയുടെ അത്രയും വലുപ്പമുളള പാമ്പ്. എന്തായാലും ഫോട്ടോ അയച്ചുതരാൻ വീട്ടുകാരോട് വാവ പറഞ്ഞു.പാമ്പിനെ കണ്ട വാവയും പറഞ്ഞു ഏറ്റവും വലിയ മൂർഖൻ പാമ്പ്. കവിളിൽ വെനം നിറഞ്ഞ് നിൽക്കുന്നു.കടി കിട്ടിയാൽ അപകടം ഉറപ്പ്,സൂക്ഷിക്കണം. ഇതിനിടയിൽ മൂർഖൻ പത്തിവിടർത്തി ചീറ്റി. വീട്ടുകാർ നന്നായി പേടിച്ചു. പിന്നെ നടന്നത് ആരെയും അതിശയിപ്പിക്കുന്ന സംഭവങ്ങൾ. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.