തിരുവനന്തപുരം: പട്ടിക ജാതിമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ സമാധിദിനം ആചരിച്ചു. വെള്ളയമ്പലം അയ്യങ്കാളി സ്വകയറിൽ നട പുഷ്പാർച്ചനയിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷും, വെങ്ങാനൂർ സ്മൃതി മണ്ഡപത്തിൽ നട പുഷ്പാർച്ചനയിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറും പങ്കെടുത്തു. മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ്, സംസ്ഥാന ജനറൽ സെക്രട്ടറി സ്വപ്ന ജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി പുഞ്ചക്കരി രതീഷ്, ജില്ലാ ഭാരവാഹികളായ പാറയിൽ മോഹനൻ, വാമനപുരം ബൈജു, മനു രാജാജിനഗർ തുടങ്ങിയവർ നേതൃത്വം നൽകി.