bro-daddy

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് വീണ്ടും സിനിമ സംവിധാനം ചെയ്യുന്നു. തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് നടൻ. 'ബ്രോ ഡാഡി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

തന്റെ ചിത്രം ഒരു 'ഹാപ്പി ഫിലിം' ആണെന്നും പൃഥ്വിരാജ് സൂചിപ്പിക്കുന്നുണ്ട്. മോഹൻലാൽ, കല്ല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ലൂസിഫറിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്. ഏറെ രസിപ്പിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും 'ബ്രോ ഡാഡി' എന്നും ഒട്ടും താമസിയാതെ തന്നെ ചിത്രവുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിക്കുമെന്നും പൃഥ്വിരാജ് തന്റെ പോസ്റ്റിലൂടെ പറയുന്നുണ്ട്.

content details: prithviraj releases the poster of his second directorial bro daddy starring mohanlal.