neymar

കോപ്പ അമേരിക്കയിൽ ബ്രസീലിന് തുടർച്ചയായ രണ്ടാം ജയം

പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കി

റി​യോ​ഡി​ ​ജ​നീ​റോ​:​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​ഫു​ട്ബാ​ളി​ൽ​ ​ബ്ര​സീ​ലി​ന്റെ​ ​പ​ട​യോ​ട്ടം​ ​തു​ട​രു​ന്നു.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ഗ്രൂ​പ്പ് ​എ​യി​ലെ​ ​മ​ത്‌​സ​ര​ത്തി​ൽ​ ​ബ്ര​സീ​​ൽ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്ക് ​പെ​റു​വി​നെ​ ​ത​രി​പ്പ​ണ​മാ​ക്കി.​ ​വെ​നി​സ്വേ​ല​യ്ക്ക് ​എ​തി​രെ​യെ​ന്ന​ ​പോ​ലെ​ ​ഗോ​ള​ടി​ച്ചും​ ​ഗോ​ള​ടി​പ്പി​ച്ചും​ ​നെ​യ്മ​റി​ന്റെ​ ​ചി​റ​കി​ലേ​റി​യാ​ണ് ​കാ​ന​റി​ക​ളു​ടെ​ ​വി​ജ​യ​പ്പ​റ​ക്ക​ൽ.​ ​നെ​യ​മ്റെ​ക്കൂ​ടാ​തെ​ ​അ​ല​ക്സ് ​സാ​ൻ​ഡ്രോ,​​​ ​എ​വ​ർ​ട്ട​ൺ,​​​ ​റി​ച്ചാ​ർ​ലി​സ​ൺ​ ​എ​ന്നി​വ​രാ​ണ് ​ബ്ര​സീ​ലി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​പ​ല​പ്പോ​ഴും​ ​ബ്ര​സീ​ലി​ൽ​ ​മു​ന്നേറ്റങ്ങ​ളെ​ ​പ​രി​ക്ക​ൻ​ ​അ​ട​വു​ക​ൾ​ ​പു​റ​ത്തെ​ടു​ത്താ​ണ് ​പെ​റു​ ​ത​ട​ഞ്ഞു​ ​നി​റു​ത്തി​യ​ത്.
ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​ക​ളി​ച്ച​ ​ടീ​മി​ൽ​ ​അ​ഞ്ചു​മാ​റ്ര​ങ്ങ​ളു​മാ​യാ​ണ് ​ടി​റ്റെ​ ​ബ്ര​സീ​ലി​നെ​ ​ക​ള​ത്തി​ലി​റ​ക്കി​യ​ത്.
ക​ളി​ക്ക് ​പ​തി​ഞ്ഞ​ ​തു​ട​ക്ക​മാ​യി​രു​ന്നെ​ങ്കി​ലും​ ​പി​ന്നീ​ട് ​ബ്ര​സീ​ൽ​ ​ക​ടി​ഞ്ഞാ​ൺ​ ​കൈ​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.​ 12​-ാം​ ​മി​നി​ട്ടി​ൽ​ ​മി​ക​ച്ച​ ​പാ​സിം​ഗി​നൊ​ടു​വി​ൽ​ ​ജ​സ്യൂ​സി​ന്റെ​ ​പാ​സി​ൽ​ ​നി​ന്ന് ​അ​ല​ക്സാ​ണ്ട്രോ​ ​ബ്ര​സീ​ലി​ന്റെ​ ​ആ​ദ്യ​ ​ഗോ​ൾ​ ​നേ​ടി.​ ​അ​ല​ക്സാ​ണ്ട്രോ​യു​ടെ​ ​ആ​ദ്യ​ ​അ​ന്താ​രാ​ഷ്ട്ര​ ​ഗോ​ൾ.​ ​തു​ട​ർ​ന്ന് ​ആ​ദ്യ​പ​കു​തി​യി​ൽ​ ​ഗോ​ളു​ക​ളൊ​ന്നും​ ​ഉ​ണ്ടാ​യി​ല്ല.
ര​ണ്ടാം​ ​പ​കു​തി​യ​ൽ​ ​അ​റു​പ​ത്തി​യൊ​ന്നാം​ ​മി​നി​ട്ടി​ൽ​ ​ടാ​പ്പി​യ​ ​നെ​യ്മ​റെ​ ​വീ​ഴ്ത്തി​യ​തി​ന് ​റ​ഫ​റി​ ​പെ​നാ​ൽ​റ്റി​ ​വി​ധി​ച്ചെ​ങ്കി​ലും​ ​വാ​ർ​ ​നി​ഷേ​ധി​ച്ചു.
എ​ന്നാ​ൽ​ ​അ​റു​പ​ത്തി​യെ​ട്ടാം​ ​മി​നി​ട്ടി​ൽ​ ​ആ​ ​സ​ങ്ക​ടം​ ​മാ​റ്റു​ന്ന​ ​ഗോ​ൾ​ ​നെ​യ്മ​ർ​ ​നേ​ടി.​ ​മ​റു​വ​ശ​ത്ത് ​എ​ഴു​പ​ത്തി​യെ​ട്ടാം​ ​മി​നി​ട്ടി​ൽ​ ​ഗോ​ൾ​പോ​സ്റ്റി​ന് ​തൊ​ട്ടു​മു​ന്നി​ൽ​ ​ല​ഭി​ച്ച​ ​ഓ​പ്പ​ൺ​ ​ചാ​ൻ​സ് ​പെ​റു​വി​ന്റെ​ ​അ​ല​ക്സ് ​വ​ലേ​റ​ ​ന​ഷ്ട​പ്പെ​ടു​ത്തി.​ 88​-ാം​ ​മി​നി​ട്ടി​ൽ​ ​നെ​യ്മ​റു​ടെ​ ​ക്രോ​സി​ൽ​ ​നി​ന്നും​ ​എ​വ​ർ​ട്ട​ൺ​ ​ബ്ര​സീ​ലി​ന്റെ​ ​മൂ​ന്നാം​ ​ഗോ​ളും​ 93​-ാം​ ​മി​നി​ട്ടി​ൽ​ ​റി​ച്ചാ​ർ​ലി​സ​ൺ​ ​കാ​ന​റി​ക​ളു​ടെ​ ​ഗോ​ൾ​ ​പ​ട്ടി​ക​യും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​മറ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​കൊ​ളം​ബി​യ​യും​ ​വെ​നി​സ്വേ​ല​യും​ ​ഗോ​ൾ​ ​ര​ഹി​ത​ ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞു.