s-ramesan-nair

കൊച്ചി: മലയാളത്തിന്റെ പ്രിയകവിയും ​ഗാനരചയിതാവുമായ എസ്. രമേശൻ നായർ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായിരുന്ന അദ്ദേത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തിന് കൊവിഡ് നെ​ഗറ്റിവ് ആയത്.

​ഗുരുപൗർണമി എന്ന കാവ്യ സമാഹാരത്തിന് 2018 ൽ രമേശൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം എന്നിവയും അദ്ദേഹം സ്വന്തമാക്കി.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്.