vff

ബീജിംഗ്:രാജ്യത്ത് നൂറു കോടി ജനങ്ങൾക്ക് വാക്സിൻ എന്ന ചരിത്ര നേട്ടത്തിനരികെ ചൈന. ലോകത്ത് മറ്റൊരു രാജ്യത്തിനും സാധിക്കാത്ത ഈ നേട്ടം കൈവരിക്കാൻ ചൈനയ്ക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം മതിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 945 ദശലക്ഷത്തിലധികം ഡോസുകളാണ് വിതരണം ചെയ്തത്.അമേരിക്കയിൽ വിതരണം ചെയ്ത വാക്സിനുകളുടെ മൂന്നിരട്ടിയാണിത്. ആഗോള തലത്തിലെ വാക്സിനേഷന്റെ ശതമാനവും ചൈനയിലാണ്.

മാർച്ചിലെ കണക്കനുസരിച്ച് ചൈനയിൽ 10 ലക്ഷം പേർക്ക് മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് നല്കിയിരുന്നത്. എന്നാൽ പിന്നീടുള്ള മാസങ്ങളിൽ വാക്സിനേഷൻ വേഗത്തിലാക്കി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 50 കോടിയോളം ഡോസുകൾ വിതരണം ചെയ്തതെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.

ചൊവ്വാഴ്ച മാത്രം 20 ദശലക്ഷത്തിലധികം ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്. വാക്സിൻ വിതരണ നിരക്ക് ഇതേ വേഗത്തിൽ നിലനിറുത്തിയാൽ

രാജ്യത്തെ 140 കോടിയോളം വരുന്ന ജനങ്ങൾക്ക് വാക്സിൻ നല്കാൻ ജൂലായ് മാസത്തോടെ ചൈനയ്ക്ക് കഴിയും.രാജ്യത്ത് വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ചൈനീസ് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്