2018ലാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം എസ്. രമേശൻ നായർക്ക് ലഭിക്കുന്നത്. ശ്രീനാരായണഗുരുവിനെക്കുറിച്ച് രചിച്ച ഗുരു പൗർണമിയാണ് രമേശൻ നായരെ അവാർഡിനർഹനാക്കിയത്. എഴുതാൻ അഞ്ചോ, ആറോ മാസമേയെടുത്തുള്ളൂ. പക്ഷേ, 40 വർഷത്തോളം മനസ്സിൽ കൊണ്ടുനടന്ന ആശയമായിരുന്നു അത്’– എന്നായിരുന്നു പുരസ്കാര ലബ്ധിക്ക് ശേഷം കേന്ദ്ര രമേശൻ നായരുടെ വാക്കുകൾ.കേരളത്തിൽ ഇന്നു കാണുന്ന പുരോഗതിയുടെ വിത്തും ചെടിയും പൂവുമെല്ലാമായി ശ്രീനാരായണ ഗുരുവിനെ കണ്ടായിരുന്നു രചന. ഗുരുവിന്റെ വ്യക്തിതലവും അദ്ദേഹം ജനിച്ചു വളർന്ന അന്തരീക്ഷവും വിട്ട്, അദ്ദേഹത്തിൽനിന്നു സമൂഹത്തിലേക്ക് ഇറങ്ങിവന്ന ചൈതന്യത്തെയാണ് അടിസ്ഥാനമാക്കിയത്. അവതാരികയിൽ അക്കിത്തം പറഞ്ഞതു പോലെ ഈ കൃതി ഈ നൂറ്റാണ്ടിന്റെ മാത്രല്ല, വരും നൂറ്റാണ്ടുകളുടെ കൂടിയാണെന്നു വിശ്വസിക്കാനാണു തനിക്കിഷ്ടമെന്നും രമേശൻ നായർ അന്ന് പറഞ്ഞിരുന്നു.
ഒരു സുപ്രഭാതത്തില്‍ തുടങ്ങി മറ്റൊരു സുപ്രഭാതത്തില്‍ എഴുതിത്തീര്‍ത്ത ഒന്നല്ല ഈ കാവ്യമായിരുന്നില്ല അത്. കൊല്ലങ്ങളായി ഞാന്‍ ഏതോ ഒരു മഹാചൈതന്യത്തിന്റെ സ്വാധീനവലയത്തിലായിരുന്നു. അതിനെ ഏതു നിമിഷവും അനുധാവനം ചെയ്തും ഉപാസിക്കാന്‍ ശ്രമിച്ചും ഉള്‍ക്കൊള്ളാന്‍ കൊതിച്ചും ഞാന്‍ സ്വയം നിറഞ്ഞു. പിന്നീട് മനസ്സിലായി, അത് അളന്നു തീര്‍ക്കാന്‍ കഴിയാത്ത ഒരു ആകാശമാണെന്ന്. അവിടെ നിരത്തേണ്ടത് അക്ഷരങ്ങളല്ല, നക്ഷത്രങ്ങളാണ്’- ‘ രമേശന്‍ നായർ പറഞ്ഞു.
ശ്രീനാരായണ ഗുരുദേവന്റെ മഹത് ജീവിതത്തിന്റേയും മഹാദര്‍ശനത്തിന്റേയും മലയാളികള്‍ക്ക് അനുഭവവേദ്യമാക്കിയ രമേശന്‍ നായരുടെ ‘ഗുരുപൗര്‍ണമി’യുടെ രചന മഹാനിയോഗം ആയാണ് സാഹിത്യലോകത്ത് വിശേഷിപ്പിട്ടത്. ആര്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍ അതിലളിതമായിട്ടാണ് ഗുരുദേവന്റെ ജീവിതം രമേശന്‍ നായര്‍ അനാവരണം ചെയ്തത്. .