fd

കൊച്ചി: സ്വർണാഭരണങ്ങളിൽ കാരറ്റ് രേഖപ്പെടുത്തുന്നതിനോടൊപ്പം ബി.ഐ.എസ് ആറക്ക തിരിച്ചറിയൽ നമ്പറും (ആൽഫ ന്യൂമറിക് നമ്പർ)ഇനിമുതൽ രേഖപ്പെടുത്തും. ജൂൺ 21 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് ബി.എെ.എസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി അറിയിച്ചു. അതേസമയം, ഒരു ഹാൾമാർക്കിംഗ് സെന്ററിന് നിലവിലുള്ള സംവിധാനമനുസരിച്ച് ഒരു ദിവസം 1500 എണ്ണം സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്തു നൽകാനുള്ള സംവിധാനമാണുള്ളത്. ഏകദേശം 5000 ടൺ സ്വർണം കൈവശമുള്ള രാജ്യത്തെ 6 ലക്ഷത്തോളം സ്വർണ വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എങ്ങിനെയിത് ലഘൂകരിച്ച് നടപ്പാക്കാമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ ആവശ്യപ്പെട്ടു. ഹാൾ മാർക്കിംഗ് സെന്ററുകൾ ഇതിനു വേണ്ടി സജ്ജമാകണമെങ്കിൽ തന്നെ മാസങ്ങളെടുക്കും. യു.ഐ.ഡി സംവിധാനം എല്ലാവർക്കും പ്രാപ്തമാകുന്ന തരത്തിൽ ലളിതമാക്കി ആവശ്യമായ ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമേ നടപ്പാക്കാവു. അദ്ദേഹം പറഞ്ഞു.