ramesan-nair

കൊച്ചി: സിനിമ ഗാനരചനയിലും കവിതയിലും ഒരു പോലെ തിളങ്ങിയ എസ്. രമേശൻനായരുടെ രചനാ വൈഭവം സഹൃദയരെ എപ്പോഴും വിസ്മയിപ്പിക്കുന്നതാണ്. 1985ൽ പത്താമുദയം എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ആദ്യ ഗാനരചന. നൂറ്റിയമ്പതോളം സി​നി​മകൾക്ക് ഗാനങ്ങൾ രചിച്ചു. അതിലേറെയും ഹിറ്റുകളാണ്. കൃഷ്ണഭക്തനായി​രുന്ന രമേശൻനായർ നൂറുകണക്കി​ന് ഭക്തി​ഗാനങ്ങളുമെഴുതി.
തി​രുക്കുറളി​ന്റെയും ചി​ലപ്പതി​കാരത്തി​ന്റെയും മലയാളവി​വർത്തനം, സരയൂതീർത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, സൂര്യഹൃദയം, അഗ്രേപശ്യാമി (കവിതാസമാഹാരങ്ങൾ), ആൾരൂപം, സ്ത്രീപർവം, വികടവൃത്തം, ശതാഭിഷേകം, കളിപ്പാട്ടങ്ങൾ, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം (ബാലസാഹിത്യം), സുബ്രഹ്മണ്യഭാരതിയുടെ കവിതകൾ, സംഗീതക്കനവുകൾ (വിവർത്തനം) എന്നിവയാണ് പ്രധാനകൃതികൾ.

ശ്രീനാരായണഗുരുദേവ ചരിത്രം ആധാരമാക്കി​ 'ഗുരുപൗർണമി' എന്നപേരിൽ എഴുതിയ മഹാകാവ്യത്തിന്

2018ലെ കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു. രാക്കുയിലിൻ രാഗസദസിൽ എന്ന ചിത്രത്തിനുവേണ്ടി രചിച്ച 'പൂമുഖ വാതിൽക്കൽ സ്‌നേഹം വിടർത്തുന്ന' എന്ന ഗാനം പ്രശസ്തമാണ്. രംഗം, ഇടനിലങ്ങൾ, ഹലോ മിസ്റ്റർ റോംഗ് നമ്പർ, ശ്രീനാരായണ ഗുരു, അച്ചുവേട്ടന്റെ വീട്, എഴുതാൻ മറന്ന കഥ, വിചാരണ, ഗസൽ, ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻബാവ, ഏപ്രിൽ 19, ഗുരു, അനിയത്തിപ്രാവ്, പഞ്ചാബിഹൗസ്, സമാന്തരങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങൾക്കുവേണ്ടി ഗാനരചന നിർവഹിച്ചു.