vaccination

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മാർ ഈവാനിയോസ് വിദ്യാനഗറിൽ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. മാർ ഈവാനിയോസ് വിദ്യാ നഗറിൽ പ്രവർത്തിക്കുന്ന മാർ ഈവാനിയോസ് കോളേജിലെയും, മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ആന്റ് ടെക്നോളജിയിലെയും, മാർ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയിലെയും, സർവോദയ വിദ്യാലയ സ്കൂൾ എന്നിവയിലെ 420ൽപ്പരം അധ്യാപകർക്കും ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് വാക്സിനേഷൻ നൽകിയത്.

ഇതിൽ പലരുടെയും ആദ്യത്തെ ഡോസാണ്. ജൂൺ 28ആം തീയതി ആരംഭിക്കുന്ന സർവ്വകലാശാല പരീക്ഷകൾക്ക് മുന്നോടിയായിട്ടാണ് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്. മാർ ബസേലിയോസ്‌ കോളേജ് ഓഫ് എങ്ങനിയറിങ്ങ് ആന്റ് ടെക്നോളജി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച വാക്സിനേഷൻ ഡ്രൈവ് മാർ ഈവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജിജിമോൻ കെ തോമസും, കിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ഇ. എം. നജീബും സംയുക്തമായിട്ടാണ് ഉത്ഘാടനം ചെയ്തത്.

മാർ ബസേലിയോസ്‌ കോളേജിലെ ബർസാർ ഫാ. ജോൺ വിളയിൽ, അസി. ബർസാർ ഫാ. രാജു പരുക്കൂർ, മാർ ഈവാനിയോസ് കോളേജിലെ ബർസാർ ഫാ. ജോഷ്വാ കൊച്ചുവിളയിൽ, വൈസ് പ്രിൻസിപ്പലും കോവിഡ് സെൽ കൺവീനറുമായ ഡോ. ചെറിയാൻ ജോൺ, കോ. ഓർഡിനേറ്റർ ഡോ. സുജു സി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.