ജറുസലേം : ഗാസയിൽ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ.ഗാസ പട്ടണത്തിലെയും ബെയ്ത് ലാഹിയയിലെയും വിവിധ കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. പുതിയ സർക്കാറും ആക്രമണത്തിന്‍റെ പാതയിലാണെന്നും സ്വന്തം ജനതയുടെയുടെ സംരക്ഷണത്തിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് ആക്രമണത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചു.
എന്നാൽ അഗ്നി ബലൂണുകൾ തൊടുക്കുന്നത് ഹമാസ് തുടരുന്ന സാഹചര്യത്തിലാണ് ആക്രമണമെന്നാണ് ഇസ്രയേൽ വിശദീകരണം. തുടർച്ചയായ മൂന്നാം ദിവസമാണ് ഇത്തരം ബലൂണുകൾ ഗസയിൽനിന്ന് ഇസ്രയേൽ അതിർത്തി കടക്കുന്നത്. ഹമാസിന്‍റെ സൈനിക ശേഷി സമ്പൂർണമായി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്നും ഗാസയിൽ നടക്കുന്നതിന് ഉത്തരവാദി ഹമാസ് ആയിരിക്കുമെന്നും ഇസ്രയേൽ സൈന്യം വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
അതെ സമയം യു.എസ് സ്റ്റേറ്റ് സെക്രട്ടററി ആന്‍റണി ബ്ലിങ്കനും ഇസ്രയേൽ വിദേശകാര്യ മന്ത്രി യായ്ർ ലാപിദും തമ്മിൽ സംഭാഷണം നടത്തി.