സെന്റ് പീറ്റേഴ്സ്ബർഗ്: ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ സ്ലോവാക്യയെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കി സ്വീഡൻ നോക്കൗട്ട് പ്രതീക്ഷ നിലനിറുത്തി. 77-ാം മിനിട്ടിൽ എമിൽ ഫോർസ്ബർഗാണ് പെനാൽറ്റിയിലൂടെ സ്വീഡന്റെ വിജയഗോൾ നേടിയത്. റോബിൻ ക്വയിസണെ സ്ലൊവാക്യൻ ഗോളി മാർട്ടിൻ ഡുബ്രാവ്ക് വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയാണ് ഫോർസ്ബർഗ് ഗോളാക്കിയത്.ആദ്യ മത്സരത്തിൽ സ്പെയിനെ സമനിലയിൽ പിടിച്ച സ്വീഡന് നാല് പോയിന്റുണ്ട്.