indiacovid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം ശക്തി വീണ്ടും കുറഞ്ഞു. 24 മണിക്കൂറിനിടെ 60,753 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണമടഞ്ഞവ‌ർ 1647 ആയി. വെള‌ളിയാഴ്‌ച പുറത്തുവന്ന കണക്കിനെക്കാൾ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവുണ്ടായത് ആശ്വാസകരമാണ്. 97,743 ആണ് രോഗമുക്തരായവരുടെ എണ്ണം. മൂന്ന് കോടിയ്‌ക്കടുത്ത് ജനങ്ങൾക്ക് രോഗം ബാധിച്ചപ്പോൾ 2.86 കോടി ആണ് രോഗമുക്തരായവരുടെ എണ്ണം.

രാജ്യത്തെ രോഗമുക്തി നിരക്ക ഉയർന്ന് 96.16 ആയി. ആക്‌ടീവ് കേസ് ലോഡ് 7,60,019 ആണ്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ മുന്നിൽ കേരളമാണ്-11,361 കേസുകൾ, രണ്ടാമത് മഹാരാഷ്‌ട്രയാണ് 9798, പിന്നിൽ തമിഴ്‌നാട് 8633, ആന്ധ്രാ പ്രദേശിൽ 6341 കേസുകളും ക‌ർണാടകയിൽ 5783 കേസുകളും.

മരണനിരക്കിൽ മുന്നിൽ മഹാരാഷ്‌ട്രയാണ്(648), പിന്നിലായി തമിഴ്‌നാടും(287). ഇന്ത്യയിൽ ഇതുവരെ 27.23 കോടി ഡോസ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിനുകൾ എത്തിയതോടെ കൊവിഡ് രോഗം അക‌റ്റാൻ പാലിക്കേണ്ട മാർഗനിർദേശങ്ങളിൽ നിന്ന് ജനങ്ങൾ പിന്നോട്ടുപോയതാണ് രണ്ടാം തരംഗം ശക്തമാകാൻ കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർദ്ധൻ അറിയിച്ചു.