മലപ്പുറം: തന്റെ മക്കൾ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കെ.സുധാകരൻ അവരെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് നേരെ പരിഹാസവുമായി ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ അബ്‌ദു റബ്ബ്.
നേതാവിന്റെ കാർ തടഞ്ഞെന്ന കാരണമുണ്ടാക്കി യുവാക്കളുടെ ജീവനെടുത്തവർ മക്കളെ തട്ടിയെടുക്കാൻ പദ്ധതിയിട്ടവരെ ജീവനോടെ വിട്ടെന്നും ബ്രണ്ണൻ തളളലിന് ബജറ്റിൽ ടാക്‌സൊന്നുമില്ലാത്തത് നന്നായെന്നുമായിരുന്നു ഫേസ്‌ബുക്കിലൂടെയുളള അബ്‌ദു റബ്ബിന്റെ പ്രതികരണം.
പി.കെ അബ്‌ദു റബ്ബിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് ചുവടെ:
നേതാവിന്റെ കാർ തടഞ്ഞെന്ന കാരണമുണ്ടാക്കി യുവാക്കളുടെ
ജീവനെടുത്തവർ, മക്കളെ തട്ടി കൊണ്ടു പോകാൻ പദ്ധതിയിട്ടവരെയൊക്കെ
പണ്ടു ജീവനോടെ വിട്ടത്രെ.. ഞാൻ വിശ്വസിച്ചു, നിങ്ങളോ..!
ബ്രണ്ണൻ തള്ളലിന് പുതിയ ബജറ്റിൽ ടാക്‌സൊന്നുമില്ലാത്തതു നന്നായി.