cold-case

പൃഥ്വിരാജിന്റെ ക്രൈം ത്രില്ലർ 'കോൾഡ് കേസിന്റെ' ടീസർ പുറത്തിറക്കി ആമസോൺ പ്രൈം വീഡിയോ. ആന്റോ ജോസഫ് ഫിലിംസ്, പ്ലാൻ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.

പ്രശസ്ത ഛായാഗ്രാഹകൻ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്രീനാഥ് വി നാഥാണ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകളും, അതീന്ദ്രീയ ഘടകങ്ങളും നിറഞ്ഞ അന്വേഷണാത്മക ക്രൈം ത്രില്ലറാണ് കോൾഡ് കേസ്.

കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ചുറ്റും നടക്കുന്ന അതീന്ദ്രീയ സംഭവങ്ങൾക്കിടയിൽ കാര്യങ്ങളെ യുക്തിപൂർവം വീക്ഷിക്കാനുള്ള ആശയക്കുഴപ്പത്തിലാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് അദിതി ബാലനാണ്.

നായികയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണവും വിചിത്രവുമായ സംഭവങ്ങളോടൊപ്പം, മാനസികനില തെറ്റിയ ഒരു കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും നിറഞ്ഞതാണ് കോൾഡ് കേസ്. ആമസോൺ പ്രൈമിൽ ജൂൺ 30ന് സിനിമ റിലീസ് ചെയ്യും.

The next scream you hear will be your own👀
Trailer out on Monday.
Watch #ColdCaseOnPrime June 30.@PrithviOfficial @AditiBalan @LakshmiPriyaaC @suchitrapillai #AthmeeyaRajan @Gibin_Gopinath @PoojaMohanraj @IamAntoJoseph @AJFilmCompany #TanuBalak #PlanJStudios pic.twitter.com/E2w8Qd0lty

— amazon prime video IN (@PrimeVideoIN) June 19, 2021