milkha

1958-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയതിന് പിന്നാലെ മിൽഖയെ തേടി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വിളിയെത്തി. എന്ത് സമ്മാനം വേണമെന്നായിരുന്നു ചോദ്യം. ഈ വിജയം ആഘോഷിക്കാൻ രാജ്യത്ത് ഒരു ദിവസത്തെ പൊതുഅവധി നൽകിയാൽ മതിയെന്നായിരുന്നു മിൽഖയുടെ മറുപടി. 1959-ൽ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം ആദരിച്ചു.