ഗായകൻ ഹരിചരൺ ആലപിച്ച തമിഴ് ഗാനം ദൂരിക സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രണയവും വിരഹവും കലർന്ന മനോഹരമായ വരികളാണ് ഗാനത്തിന്റേത്.തമിഴകത്തെ പ്രശസ്ത ഗാനരചയിതാവായ നിരഞ്ജൻ ഭാരതിയുടെ വരികൾക്ക് അയാസ് ഇസ്മയിലാണ് സംഗീതം നൽകിയിരിക്കുന്നത്.
ഐ തിങ്ക് സ്റ്റുഡിയോയുടെ നിർമ്മാണത്തിൽ ദൂരികയുടെ ദൃശ്യാവിഷ്‌കാരമൊരുക്കിയിരിക്കുന്നത് അഫിൻ ആണ്. ഛായാഗ്രാഹണം:ഹിമൽ മോഹൻ, എഡിറ്റിംഗ്: ഹരി ദേവകി, ആർട്ട്: അമലേഷ്. ഒരു മലയാളി ടീം ആണ് ഈ തമിഴ് ഗാനത്തിന് ദൃശ്യാവിഷ്‌കാരം ഒരിക്കിരിക്കുന്നതെന്ന സവിശേഷതയും ഉണ്ട്. വേളിക്ക് വെളുപ്പാൻ കാലം, ബോളിവുഡ് ചിത്രം 83, എന്നീ സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് വരവറിയിച്ച ശ്വേതാ വിനോദും, മോഡലും നടനുമായ ഷബീബ് ഷഹീർ എന്നിവരാണ് അഭിനേതാക്കൾ