hen

കെജിഎഫിലെ റോക്കി ഭായിയുടെ വെറും ഡയലോഗല്ല ഇത് ശരിക്കും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ വലിയ പോരാളികൾ തന്നെയാണ് ഓരോ അമ്മമാരും. തന്റെ ജീവൻ തന്നെ പണയപ്പെടുത്തി കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മമ മനുഷ്യരിലെ പോലെ പക്ഷിമൃഗാദികളിലുമുണ്ട്. അത്തരമൊരു വീഡിയോയാണ് ഇവിടെ വിഷയം.

പോസ്‌റ്റ് ചെയ്‌ത് ചുരുങ്ങിയ സമയംകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതാണ് ഈ കോഴിയമ്മയുടെ പോരാട്ടം. പാമ്പിനെ ഭയമുണ്ടെങ്കിലും കുഞ്ഞുങ്ങളോടുള‌ള സ്നേഹം കോഴിയമ്മയെ വീറോടെ പൊരുതാൻ പ്രേരിപ്പിച്ചു. 38 സെക്കന്റ് മാത്രം നീണ്ടുനിൽക്കുന്ന വീഡിയോയിൽ കോഴിക്കൂട്ടിൽ കയറിയ ഒരു മൂർഖൻ പാമ്പിനെ സധൈര്യം നേരിടുന്ന അമ്മക്കോഴിയെ കാണാം.

mother’s love ❤️
- Love is a stronger emotion than fear pic.twitter.com/9sKDkzHo2U

— Köksal Akın (@newworlddd555) June 16, 2021

കോഴിക്കുഞ്ഞുങ്ങളെ ശാപ്പിടാൻ മൂർഖൻ പഠിച്ചപണി പതിനെട്ടും നോക്കി. കൊക്കും കൂർത്ത നഖങ്ങളും കൊണ്ട് പാമ്പിനെ കൊത്തിയും ചിറകിട്ടടിച്ച് വിരട്ടിയും പാമ്പിനെ അക‌റ്റാൻ പരമാവധി ശ്രമിക്കുന്നുണ്ട് കോഴിയമ്മ. ഇടയ്‌ക്ക് കോഴിയമ്മയെ ചുറ്റിവരിഞ്ഞ് കുഞ്ഞുങ്ങളുടെ അടുത്തെത്താനും പാമ്പ് ശ്രമം നടത്തി. പാമ്പിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കോഴിയമ്മയ്‌ക്കായോ എന്നത് വീഡിയോയിൽ കാണുന്നില്ല. എന്തായാലും അമ്മക്കോഴിയുടെ സ്‌നേഹം സമൂഹമാദ്ധ്യമങ്ങളിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.