കൊൽക്കത്ത: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഒഡിഷ വിജിലൻസ് ഡയറക്ടർ ദേബാസിസ് പനിഗ്രഹി (56) മരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1991 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.
ജൂൺ ആദ്യവാരമാണ് പനിഗ്രഹിക്ക് കൊവിഡ് പോസിറ്റീവായത്. ആദ്യം വീട്ടിൽ നിരീക്ഷണത്തിലായിരുന്നെങ്കിലും ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ ഘട്ടക്കിലെ ആദിത്യ അശ്വിനി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിന്നീടും ആരോഗ്യനില വഷളായതോടെ ജൂൺ എട്ടിന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിമാനമാർഗം എത്തിച്ചു. ന്യൂമോണിയയും ബാധിച്ചിരുന്നു.
ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അടക്കമുള്ളവർ അനുശോചിച്ചു.