കൊച്ചി: രാജ്യത്തിനെതിരെ ഒന്നും ചെയ്‌തിട്ടില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താന. പറഞ്ഞു. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുന്നതിനായി ലക്ഷദ്വീപിലേക്ക് പുറപ്പെടും മുൻപ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ലക്ഷദ്വീപ് ജനതയ്ക്കായി നീതിക്കൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.
ദേശവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ലക്ഷദ്വീപിലെ ജനതയ്‌ക്കൊപ്പം നീതിക്കായി നില്‍ക്കും. വായില്‍ നിന്ന് വീണ ഒരു വാക്കിന്റെ പേരിലാണ് ഇത്തരത്തിലൊരു ആരോപണം വന്നത്. അത് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നും പൊലീസുമായി സഹകരിക്കുമെന്നും അയിഷ സുല്‍ത്താന പറഞ്ഞു.
ഇന്ന് ദ്വീപിലെത്തിയ അയിഷ നാളെ വൈകിട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.